റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്സ് നായകന് എംഎസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ 16കാരന് അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയാണ് ഇയാള്‍. പോലീസ് ആണ് ഇയാള്‍ അറസ്റ്റിലായ കാര്യം അറിയിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് തോറ്റപ്പോഴാണ് 16 കാരന് ട്വിറ്ററിലൂടെ ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി രംഗത്തെത്തിയത്.
സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ധോണിയുടെ മകള്‍ക്ക് നേരെയും ഭീഷണികള്‍ ഉയര്‍ന്നത്. കുടുംബങ്ങള്‍ക്ക് നേരെയും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ധോണിയുടെ വീടിന് ഇരട്ടി സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോടും ചെന്നൈ തോറ്റതോടെ ടീമിലെ അംഗങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post