ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ ഓണാഘോഷവും കാരണമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. കൊവിഡ് വ്യാപനം രൂക്ഷമായി നിലനില്‍ക്കെ, ആഘോഷങ്ങളില്‍ ജാഗ്രത വേണമെന്ന് സംസ്ഥാനത്തിന് പ്രത്യേക നിര്‍ദേശവും നല്‍കുന്നുണ്ട്.
ആഘോഷത്തിന് ആളുകള്‍ കൂട്ടം കൂടണമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്നും കൊവിഡിനെ കുറിച്ചുള്ള പ്രതിവാര പരിപാടിയായ സണ്‍ഡേ സംവാദില്‍ ആരോഗ്യമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലും കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണത്തിലും വലിയ കുതിപ്പാണുണ്ടായത്. ആഘോഷങ്ങള്‍ നിയന്ത്രണം വേണം. ഇല്ലെങ്കില്‍ കേസുകള്‍ ഈ രീതിയില്‍ കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ആകെ കേസുകളുടെ 60 ശതമാനവും ഒരാഴ്ച്ചക്കിടെയാണ്. ഓണത്തിന് ശേഷമുള്ള ആഴ്ചകളിലാണ് രോഗവ്യാപനം തീവ്രമായത്. കേരളം മാത്രമല്ല മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെയും രോഗവ്യാപനത്തില്‍ ഉത്സവാഘോഷങ്ങള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
Discussion about this post