കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി നല്കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പുരോഗമിക്കുന്നു. റേഷന്‍ കടകള്‍ വഴിയാണ് കിറ്റുകളുടെ വിതരണം. എറണാകുളം ജില്ലയില്‍ ഭക്ഷ്യ കിറ്റുകളുടെ 60 ശതമാനവും വിതരണം ചെയ്തു.
എഎവൈ മഞ്ഞ കാര്‍ഡിനുള്ള വിതരണം പൂര്‍ത്തിയായി. ബിപിഎല്‍ പിങ്ക് കാര്‍ഡുകാര്‍ക്കുള്ള കിറ്റുകളുടെ വിതരണം ഈ ആഴ്ച പൂര്‍ത്തിയാകും. നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള കിറ്റ് വിതരണം അടുത്തയാഴ്ച ആരംഭിക്കും. ലഭിച്ച 1, 87,305 കിറ്റുകളില്‍ 1,11, 513 എണ്ണത്തിന്റെ വിതരണം പൂര്‍ത്തിയായതായിട്ടാണ് സപ്ലൈകോ അധികൃതര്‍ അറിയിച്ചത്.
കടല (750 ഗ്രാം), പഞ്ചസാര (ഒരുകിലോ), വെളിച്ചെണ്ണ (അരക്കിലോ, ആട്ട (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയര്‍ (750 ഗ്രാം), സാമ്പാര്‍ പരിപ്പ് (250 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്. പ്രീ പ്രൈമറിമുതല്‍ എട്ടാംക്ലാസുവരെയുള്ള കുട്ടികള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നുണ്ട്.
സര്‍ക്കാര്‍–എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. പ്രീപ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും പ്രൈമറി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരിയും അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയും പലവ്യഞ്ജനങ്ങള്‍ക്കൊപ്പം നല്‍കും.
Discussion about this post