മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി മുന്നില്‍. തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും വലിയ ധനികനായത്. ഹുറുണ്‍, ഐഐഎഫ്എല്‍ വെല്‍ത്ത് ആണ് രാജ്യത്തെ ധനികരുടെ പട്ടിക പുറത്തിറക്കിയത്.
6.58 ലക്ഷം കോടി രൂപയുടെ സ്വത്തുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി 2020ലെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിലാണ് മുന്നിലെത്തിയത്. സ്വത്ത് സമ്പാദനത്തില്‍ 73% ആണ് വളര്‍ച്ച. ലോക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് മുതല്‍ ഓരോ മണിക്കൂറിലും അദ്ദേഹം 90 കോടി രൂപ സമ്പാദ്യത്തോട് ചേര്‍ത്തെന്നും റിപ്പോര്‍ട്ട് പറയുന്നു.
ധനികരുടെ പട്ടികയില്‍ പത്താം സ്ഥാനം വരെ എത്തിയവര്‍;
1 ഹിന്ദുജ ബ്രദേഴ്സ്(ഹിന്ദുജ)- 1.43 ലക്ഷം കോടി
2 ശിവ് നാടാരും കുടുംബവും(എച്ച്സിഎല്‍) – 1.41 ലക്ഷം കോടി
3 ഗൗതം അദാനി(അദാനി ഗ്രൂപ്പ്)- 1.40 ലക്ഷം കോടി
4 അസിം പ്രേംജി (വിപ്രോ) -1.14 ലക്ഷം കോടി
5 സൈറസ് പുനാവാല (സെറംഇന്‍സ്റ്റിറ്റ്യൂട്ട്)- 94,300 കോടി
6 രാധാകൃഷ്ണന് ദമാനി(ഡി മാര്‍ട്ട്)- 87,200 കോടി
7 ഉദയ് കോട്ടക്(കോട്ടക് മഹീന്ദ്ര ബാങ്ക്) – 87,000 കോടി
8 ദിലിപ് സാങ്വി
(സണ്‍ ഫാര്‍മ) – 84,000 കോടി
9 സൈറസ് മിസ്ത്രി,ഷപൂര്‍ മിസ്ത്രി (ഷപൂര്‍ജി പല്ലോന്‍ജി) – 76000 കോടി വീതം
Discussion about this post