മലപ്പുറം: ഫുട്ബാള്‍ കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലാണ് സംഭവം. കിഴക്കേ പണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന് ഷറഫുദ്ദീനാണ് മരിച്ചത്. ഇരുപത്തിയൊമ്പത് വയസ്സായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിങ്കളാഴ്ച രാത്രി ഒറവുംപുറത്തുള്ള ടര്‍ഫ് ഗ്രൗണ്ടില്‍ കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കുകയായിരുന്നു ഷറഫുദ്ദീന്. അതിനിടെയാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഷറഫുദ്ദീനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്പാണ് ഷറഫുദ്ദീന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. പാണ്ടിക്കാട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കിഴക്കേ പാണ്ടിക്കാട് പഴയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Discussion about this post