തിരുവനന്തപുരം: ഇനി വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ മതി. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും നേരത്തെ ക്വാറന്റൈൻ ഏഴ് ദിവസമാക്കി ചുരുക്കിയിരുന്നു.
നേരത്തെ ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ ക്വാറന്റൈൻ സംബന്ധിച്ച് ഉത്തരവിറക്കിയപ്പോൾ വിദേശത്ത് നിന്ന് വരുന്നവരുടെ കാര്യം സർക്കാർ പരാമർശിച്ചിരുന്നില്ല. ഇതേ തുടർന്ന് ക്വാറന്റൈൻ ദിവസങ്ങൾ സംബന്ധിച്ച് പ്രവാസികൾക്കിടയിൽ ആശയകുഴപ്പത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് സർക്കാർ വ്യക്തത വരുത്തി ഉത്തരവിറക്കിയത്.
Discussion about this post