മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20419 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതുരുടെ എണ്ണം 1321176 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 430 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 35191 ആയി ഉയര്‍ന്നു. നിലവില്‍ 269119 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 1016450 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം രാജസ്ഥാനിലും പഞ്ചാബിലും വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. പഞ്ചാബില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 1588 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 108684 ആയി ഉയര്‍ന്നു. 54 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 3188 ആയി ഉയര്‍ന്നു. നിലവില്‍ 19483 ആക്ടീവ് കേസുകളാണ് ഉള്ളത്.
രാജസ്ഥാനില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2045 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 126775 ആയി ഉയര്‍ന്നു. 14 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1426 ആയി ഉയര്‍ന്നു. നിലവില്‍ 19355 ആക്ടീവ് കേസുകളാണ് ഉള്ളത്.
Maharashtra reports 20,419 new #COVID19 cases, 23,644 recoveries & 430 deaths in the last 24 hours, taking total positive cases to 13,21,176 till date, including 2,69,119 active cases, 10,16,450 discharges & 35,191 deaths: State Health Department, Govt of Maharashtra pic.twitter.com/CxR0p9kb2i
— ANI (@ANI) September 26, 2020
Discussion about this post