ഭുവനേശ്വര്‍: വ്യാജ കൊവിഡ് വാക്സിന് നിര്‍മ്മിച്ചുവെന്ന കേസില്‍ 32കാരന് അറസ്റ്റില്‍. ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വരെമാത്രം പഠിച്ചിട്ടുള്ള പ്രഹ്ലാദ് ബിസി (32) എന്നയാളാണ് പോലീസിന്റെ പിടിയിലായത്.
വ്യാജ വാക്സിന് നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കൊവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനൊപ്പം രാസവസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ് 19 വാക്സിനെന്ന് അവകാശപ്പെട്ട് വന്‍തോതില്‍ വ്യാജ ഉത്പന്നം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രഹ്ലാദ് അറസ്റ്റിലായത്. കൊവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.
Discussion about this post