മസ്കറ്റ്: ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപ്പിടുത്തം. അല്‍ വാഖിബായിലെ കൃഷിത്തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്.
തോട്ടത്തിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ഒരു കാരവനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കിയതായും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് സിവില്‍ ഡിഫന്‍സ് അറിയിച്ചത്.
Discussion about this post