ആലപ്പുഴ: ചൂണ്ടയിടാന്‍ പോയ രണ്ടുപേര്‍ പുഴയില്‍ മുങ്ങിമരിച്ചു. ആലപ്പുഴ ജില്ലയിലാണ് സംഭവം. നെടുമുടി പാലത്തിനു സമീപം പമ്പയാറ്റില്‍ ചൂണ്ടയിടാന്‍ പോയ നാല്‍പ്പതുകാരനും പതിനാറുകാരനുമാണ് മുങ്ങിമരിച്ചത്. ഇരുവരുടെയും മൃതദേഹം കണ്ടെത്തി.
ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമല്‍ ഭവനത്തില്‍ ആന്റണിയുടെ മകന് വിമല്‍ രാജ്, വിമല്‍രാജിന്റെ സഹോദരന്റെ മകന് ബെനഡിക്ട് എന്നിവരാണ് മുങ്ങിമരിച്ചത്. നെടുമുടിയിലെ ഒരു ബന്ധുവീട്ടില്‍ എത്തിയതായിരുന്നു വിമല്‍ രാജും ബെനഡിക്ടും.
ഇരുവരും ചേര്‍ന്ന് മീന്‍പിടിക്കാനായി പമ്പയാറിന്റെ കരയിലെത്തി. ചൂണ്ടയിടുന്നതിനിടെ വെള്ളത്തിലെവിടെയോ ചൂണ്ട ഉടക്കി. ഇത് എടുക്കാനായി ആറ്റിലിറങ്ങിയ ഇവര്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
Discussion about this post