ഉണ്ണി മുകുന്ദന് നായകനും നിര്‍മ്മാതാവുമാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാളസിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.
‘ബ്രൂസ് ലീ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ മാസ് ആക്ഷന്‍ എന്റര്ടെയ്നര് ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘മല്ലു സിംഗി’ ന് ശേഷം വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘പുലിമുരുകന്’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉദയകൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണി മുകുന്ദന് തന്നെയാണ്. കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിക്കപ്പെട്ട ‘ഉണ്ണി മുകുന്ദന് ഫിലിംസി’ന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ബ്രൂസ് ലീ.
Discussion about this post