ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 75083 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5562664 ആയി ഉയര്‍ന്നു. 1053 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 88935 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 975861 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4497868 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 15738 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1224380 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 344 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 33015 ആയി ഉയര്‍ന്നു. 2.7 ശതമാനമാണ് മരണനിരക്ക്. നിലവില്‍ 2,74,623 ആക്ടീവ് കേസുകളാണ് ഉള്ളത്.
ആന്ധ്രയില്‍ 6235, കര്‍ണാടകയില്‍ 7339, തമിഴ്നാട്ടില്‍ 5344 ഉത്തര്‍പ്രദേശില്‍ 4703 എന്നിങ്ങനെയാണ് രോഗികള്‍ ഏറ്റവും കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്കുകള്‍. ഡല്‍ഹിയില്‍ ഇന്നലെ 2548 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യ പ്രദേശില്‍ 2,525, ഹരിയാനയില്‍ 1818, രാജസ്ഥാന് 1892, ജാര്‍ഖണ്ഡ് 1321, ജമ്മുകശ്മീരില്‍ 1,036 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.
India's #COVID19 case tally crosses 55-lakh mark with a spike of 75,083 new cases & 1,053 deaths in last 24 hours.
The total case tally stands at 55, 62,664 including 9,75,861 active cases, 44,97,868 cured/discharged/migrated & 88,935 deaths: Ministry of Health & Family Welfare pic.twitter.com/17zx2Hj4VO
— ANI (@ANI) September 22, 2020
Discussion about this post