കായംകുളം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കായംകുളം, പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന്, കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി എന്നിവരാണ് മരിച്ചത്.
മരിച്ച റജിയാ ബീവി കാന്‍സര്‍ രോഗികൂടിയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. പാറശാലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച ബ്രിജി. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുപ്പത്തിയെട്ടുകാരിയായ ബ്രിജി അധ്യാപികയാണ്. പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രന് മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post