മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 21,907 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 11,88,015 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 425 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ 8,57,933 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം ഡല്‍ഹിയിലും കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 4,071 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 38 മരണവും സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 4,945 ആയി ഉയര്‍ന്നു. പുതിയ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,42,899 ആയി ഉയര്‍ന്നു. നിലവില്‍ 32,064 പേരാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. 2,05,890 പേര് ഇതുവരെ രോഗമുക്തരായി.
The total number of #COVID19 cases in Delhi rises to 2,42,899 with 4,071 new cases and 38 deaths reported today. The numbers of active and recovered cases are 32,064 and 2,05,890 respectively. The death toll is at 4,945: Delhi government pic.twitter.com/PEZIVvzkDF
— ANI (@ANI) September 19, 2020
Discussion about this post