ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ചെന്നൈയില്‍ നടന്ന ജന്മദിനാഘോഷ ചടങ്ങിനിടെയാണ് ബലൂണ്‍ പൊട്ടിത്തെറിച്ചത്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ചെന്നൈ പാഡി നഗറിലെ ബിജെപി പ്രവര്‍ത്തകരാണ് നരേന്ദ്രമോഡിയുടെ ജന്മദിനം ആഘോഷിക്കാന്‍ വാതകം നിറച്ച 2000 ബലൂണുകള്‍ ഉണ്ടാക്കിയത്. ബിജെപിയുടെ കൊടിയിലെ നിറങ്ങളായ കാവിയും, പച്ചയും ചേര്‍ന്നതായിരുന്നു ഈ ബലൂണുകള്‍. ആകാശത്തേക്ക് പറത്തി വിടാന്‍ തയ്യാറാക്കിയ ബലൂണുകളായിരുന്നു ഇവ.
പ്രധാന അതിഥി എത്തിയപ്പോള്‍ പടക്കം പൊട്ടിച്ചത് മൂലമുണ്ടായ തീപ്പോരി ബലൂണുകളിലേക്ക് വീഴുകയും തുടര്‍ന്ന് ബലൂണുകള്‍ പൊട്ടിത്തെറിക്കുകയും തീപടരുകയുമായിരുന്നു.അതേ സമയം അനുമതിയില്ലാതെ ഇത്തരം ചടങ്ങ് നടത്തിയതിന് ചടങ്ങ് സംഘടിപ്പിച്ച ബിജെപി ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. പരിക്കുപറ്റിയവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി.
Discussion about this post