തൊടുപുഴ: ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്റ്റാംപ് ഇറക്കി ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി. ‘മൈ സ്റ്റാംപ്’ പദ്ധതി പ്രകാരമാണ് മോഡിയുടെ സ്റ്റാംപ് ഇറക്കിയത്. പീരുമേട്ടില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്.അജി ജനറല്‍ സെക്രട്ടറി സി.സന്തോഷ് കുമാറിനു നല്കി പ്രകാശനം ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു മോഡിയുടെ 70ാം പിറന്നാള്‍. രാഷ്ട്രീയനേതാക്കന്മാരും സിനിമാതാരങ്ങളുമടക്കം നിരവധി പേരാണ് മോഡിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നത്. പ്രധാനമന്ത്രിയുടെ ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സേവനപരിപാടികളാണ് (സേവാസപ്താഹം) ബിജെപി സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച തുങ്ങിയ ബിജെപിയുടെ സേവാസപ്താഹം ഞായറാഴ്ചവരെ നീളും. ഒരാഴ്ച ജനസേവനം ലക്ഷ്യമാക്കി വിവിധ സാമൂഹികപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പാര്‍ട്ടി ദേശീയനേതൃത്വം പ്രവര്‍ത്തരോടു നിര്‍ദേശിച്ചിരിക്കുന്നത്.
ആഘോഷ പരിപാടികള്‍ക്ക് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് തുടക്കമിട്ടത്.
ആഘോഷ പരിപാടികളുടെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍, ചികിത്സ സഹായം തുടങ്ങിയവ വിതരണം ചെയ്യും.
Discussion about this post