തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആദ്യമായി 4000 കടന്നു. ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 4531 പേര്‍ക്കാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കൊവിഡ് കണക്കുകള്‍ പങ്കുവെച്ചത്. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍കോട് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
2737 പേര് രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. 3730 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. 351 പേരുടെ രോഗ ഉറവിടം അറിയില്ല. 71 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് ബാധിച്ച് 10 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ജേക്കബ് (89), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ കൊല്ലം കുളക്കട സ്വദേശി ശശിധരന് നായര്‍ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന് (67), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ബാസ് (74) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 489 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 141 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 351 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 804, കോഴിക്കോട് 536, എറണാകുളം 358, ആലപ്പുഴ 349, മലപ്പുറം 335, തൃശൂര്‍ 285, കാസര്‍കോട് 278, കണ്ണൂര്‍ 232, പാലക്കാട് 211, കൊല്ലം 210, കോട്ടയം 198, പത്തനംതിട്ട 107, വയനാട് 99, ഇടുക്കി 79 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍കോട് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം 3, ആലപ്പുഴ 2, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2737 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 547, കൊല്ലം 325, പത്തനംതിട്ട 102, ആലപ്പുഴ 196, കോട്ടയം 120, ഇടുക്കി 47, എറണാകുളം 357, തൃശൂര്‍ 140, പാലക്കാട് 114, മലപ്പുറം 214, കോഴിക്കോട് 275, വയനാട് 79, കണ്ണൂര്‍ 97, കാസര്‍കോട് 124 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 34,314 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 87,345 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Discussion about this post