ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ ഇടിമിന്നല്‍ അപകടങ്ങളില്‍ ഇതിനോടകം 13ഓളം പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഗസിയാപുരിലാണ് വ്യാപക നാശനഷ്ടമുണ്ടായത്.
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലോട് കൂടിയ വ്യാപക മഴയില്‍ നിരവധി ആളുകള്‍ മരണപ്പെട്ട വിവരം ഔദ്യോഗികവൃത്തങ്ങള്‍ തന്നെയാണ് പുറത്ത് വിട്ടത്. ഗസിയാപുരിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഇവിടെ നാല് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കൗഷമ്പിയില്‍ മൂന്നും ഖുഷിനഗര്‍, ചിത്രകൂട് എന്നിവിടങ്ങളില്‍ രണ്ട് വീതവും ജൗന്പുര്, ചന്ദൗലി എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളുമാണ് റിിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്. ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
Discussion about this post