ലണ്ടന്‍: ഓക്സ്ഫഡ് കൊവിഡ് വാക്സിന് കുത്തിവെച്ച യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അപൂര്‍വ രോഗമെന്ന് അസ്ട്രാസെനെക. അപൂര്‍വവും ഗുരുതരവുമായ ‘ട്രാന്‍വേഴ്സ് മൈലൈറ്റീസ്’ എന്ന രോഗമാണ് യുവതിക്ക് ബാധിച്ചതെന്നാണ് അസ്ട്രാസെനെക സിഇഒ പാസ്കല്‍ സോറിയറ്റ് പറഞ്ഞത്. അതേസമയം രോഗി സുഖം പ്രാപിച്ചുവരികയാണെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നും അസ്ട്രാസെനെക സിഇഒ പറഞ്ഞു.
വാക്സില്‍ സ്വീകരിച്ച യുവതിക്ക് അപൂര്‍വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാക്സിന്റെ ആഗോള പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്നും അസ്ട്രാസെനെക അറിയിച്ചു. അതേസമയം അടുത്തയാഴ്ചയോടെ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് അസ്ട്രാസെനെകയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
ഓക്സ്ഫഡ് സര്‍വകലാശാല ജൂലായ് 20നാണ് കൊവിഡ് വാക്സിന് വികസിപ്പിച്ചെടുത്തത്. വാക്സിന് തയ്യാറായാല്‍ അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തെരഞ്ഞെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം വാക്സിന് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
Discussion about this post