മുംബൈ: കങ്കണയ്ക്കെതിരെ കുരുക്ക് മുറുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. മയക്കുമരുന്ന് കേസില്‍ കങ്കണയ്ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കങ്കണ തന്നോടു ലഹരിമരുന്ന് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് നടിയുടെ മുന്‍ കാമുകന് അധ്യായന്‍ സുമന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അഭിമുഖത്തിന്റെ പകര്‍പ്പു ശിവസേന നേതാക്കളായ സുനില്‍ പ്രഭു, പ്രതാപ് സര്‍നായിക് എന്നിവര്‍ സര്‍ക്കാരിനു കൈമാറുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാമുകന്റെ വെളിപ്പെടുത്തല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ടു കങ്കണയ്ക്കെതിരെ മുംബൈ കോര്പ്പറേഷന് നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ലഹരിക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post