ദുബായ്: യുഎഇയില്‍ ഇന്ന് കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് 2443 പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. ഇതോടെ സുഖംപ്രാപിച്ചവരുടെ എണ്ണമുയര്ന്ന് 66095 ലെത്തി. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. 388 പേരാണ് ആകെ മരണപ്പെട്ടത്.
അതേസമയം ഇന്ന് പുതുതായി 513 പേരില്‍കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം ഇതോടെ ഉയര്‍ന്ന് 73984 ലെത്തി നില്‍ക്കുകയാണ്. നിലവില്‍ 7501 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
പുതുതായി 87336 പരിശോധനകളാണ് പൂര്‍ത്തിയായത്. കൊവിഡ് വ്യാപനം തടയാന്‍ വിവിധ എമിറേറ്റുകളില്‍ ഊര്‍ജിത പരിശോധനകളും നടത്തി വരുന്നുണ്ട്.
Discussion about this post