സതാംപ്ടൺ: മാനസിക പിരിമുറുക്കത്തിന്റെ അങ്ങേ അറ്റത്ത് നിൽക്കുന്ന ലോകകപ്പ് ക്രിക്കറ്റ് പോലൊരു വേദിയിൽ മത്സരത്തിനിടെ കോട്ടുവായ് ഇട്ടതിന് ഏറെ പരിഹസിക്കപ്പെട്ട താരമാണ് മുൻ പാകിസ്താൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. ഒട്ടേറെ മീം അദ്ദേഹത്തിനെ ചുറ്റിപ്പറ്റി ഈ സംഭവത്തോടെ ഉണ്ടായിരുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പിങിനിടെയാണ് സർഫറാസ് കോട്ടുവായിട്ടത്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും സമാന സംഭവമുണ്ടായി.
കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ക്രിക്കറ്റ് ലോകത്ത് നിന്നും കോട്ടുവായിട്ട് ട്രോളുകൾ ഏറ്റുവാങ്ങാൻ സർഫറാസിന് കൂട്ടിന് ഇപ്പോൾ ഒരാളെകൂടി കിട്ടിയിട്ടുണ്ട്. മറ്റാരുമല്ല, ഓസ്ട്രേലിയയുടെ സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്താണത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രം സർഫറാസിന്റെ ഭാര്യ ഖുഷ്ബക്ത് സർഫറാസ് കൂടി പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.
ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഖുഷ്ബക്ത് ‘ഇതിഹാസങ്ങൾ ഇങ്ങനെയാണ്…’ എന്നുള്ള കുറിപ്പും നൽകിയിട്ടുണ്ട്. ഇംഗ്ലണ്ട് ഓസ്ട്രേലിയ ആദ്യ ട്വന്റി20 മത്സരത്തിനെടാണ് സംഭവം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഓസീസ് 7.5 ഓവറിൽ 69/0 എന്ന നിലയിൽ ഇരിക്കെ ടെലിവിഷൻ ക്യാമറകൾ ഓസ്ട്രേലിയ ഡ്രസ്സിംഗ് റൂമിലേക്ക് നീങ്ങി. ഇതിനിടെ സ്മിത്ത് കോട്ടുവായിട്ടത് ക്യാമറയിൽ പതിയുകയായിരുന്നു.
Legends be like 🙌🏻🤪💃🏻 pic.twitter.com/DvGIYZ7Gyq
— Khushbakht Sarfaraz (@sarfarazkhush) September 5, 2020
Discussion about this post