ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ദീപേന്ദര്‍ സിംഗ് ഹൂഡയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
തനിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രണ്ട് ദിവസം മുമ്പ് ബറോഡ മണ്ഡലത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ ദീപേന്ദര്‍ സിംഗ് ഹൂഡ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന നാലാമത്തെ വ്യക്തി കൂടിയാണ് ഇദ്ദേഹം.
Congress leader Deepender Singh Hooda has tested positive for #COVID19. pic.twitter.com/ZeHlNNA51H
— ANI (@ANI) September 6, 2020
Discussion about this post