ആലപ്പുഴ: ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണു മരിച്ചു. പെരുമ്പളം സ്വദേസി സ്മിത പാര്ത്ഥസാരിഥിയാണ് മരണപ്പെട്ടത്. 38 വയസായിരുന്നു. ആലുവ കാഞ്ഞൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്ത് വരികയായിരുന്നു സ്മിത.
പെരുമ്പളത്തെ സ്വന്തം വീട്ടില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ പെരുമ്പളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post