കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് സ്വദേശി ഉസ്മാന് (80) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. വൃക്കരോഗിയായിരുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്.
കാസര്‍ഗോഡും, ആലപ്പുഴയിലുമാണ് ഇന്ന് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് ബേക്കല്‍ കുന്ന് സ്വദേശി മുനവര്‍ റഹ്മാന് (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ് മരണം. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു.
മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് ആലപ്പുഴയി മരിച്ചത്. 21 വയസായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായ സുരഭിദാസ് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post