ബസ് സ്റ്റോപ്പില്‍ തണുത്ത് വിറച്ച് കിടന്ന നായയ്ക്ക് സ്വന്തം ജാക്കറ്റ് ഊരി നല്കി യുവാവ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. തണുപ്പില്‍ നിസഹായകനായി സ്റ്റോപ്പില്‍ കിടക്കുന്ന നായയെ വീഡിയോയില്‍ കാണാം.
പിന്നാലെ, ഒരു യുവാവ് ജാക്കറ്റ് ഊരി അതിനെ ധരിപ്പിക്കുകയാണ്. അനുസരണയുള്ള കൊച്ചു കുഞ്ഞിനെ പോലെ ആ നായ യുവാവിനരികില്‍ ഇരിക്കുന്നതും വീഡിയോയില്‍ കാണാം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സൂസന്ത നന്ദയാണ് ഈ ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചത്.
ഹൃദയ സ്പര്‍ശിയായ വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവാവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തി.
Those who have the least are always the ones that give the most….
This man with a heart of gold saw a sweet lost pup all curled up in a bus stop. Immediately took off his vest and lovingly put it to help him stay warm. Shared💕 pic.twitter.com/uxZNwXO894
— Susanta Nanda IFS (@susantananda3) September 3, 2020
Discussion about this post