മുംബൈ: കൊവിഡ് 19 വൈറസ് ബാധമൂലം വിഖ്യാത ബോളിവുഡ് നടന് ദിലീപ് കുമാറിന്റെ സഹോദരന് എഹ്സാന്‍ ഖാന് മരിച്ചു. 90 വയസായിരുന്നു. ദിലീപ് കുമാറിന്റെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ഫൈസല്‍ ഫറൂഖിയാണ് മരണ വിവരം അറിയിച്ചത്.
നേരത്തേ വൈറസ് ബാധമൂലം ഇവരുടെ ഇളയ സഹോദരന് അസ്ലം ഖാനും(88) മരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 21 നാണ് അസ്ലം മരിക്കുന്നത്. ഓഗസ്റ്റ് 15 നാണ് അസ്ലമിനെയും എഹ്സാനെയും മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post