തിരുവനന്തപുരം: തിരുവോണനാളില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉപവസിക്കുന്നു. യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി അനു ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതിഷേധിച്ചാണ് ഉപവാസം.
കെപിസിസി ആസ്ഥാനത്ത് രാവിലെ 9 മണി മുതലാണ് ഉപവാസം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവരും പങ്കെടുക്കും.
അതേസമയം ഇന്ന് പിഎസ്സി ഓഫീസിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമരം നടത്തും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന് തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post