ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന് കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോ ഡിസ് ലൈക്കുകള്‍ വാരിക്കൂട്ടുന്നു. ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ലൈക്കുകള്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന് കീ ബാത്ത് പ്രഭാഷണം നടത്തിയത്. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കെതിരെ തന്നെ ഡിസ് ലൈക്ക് ക്യാംപെയിനുമായി എത്തിയിരിക്കുന്നത് എന്നതാണ് കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്.
വീഡിയോ അപ്ലോഡ് ചെയ്ത് 19 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ ഇരുപത്തിരണ്ടായിരത്തോളമാണ്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 46000ത്തോളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി എല്ലായിപ്പോഴും അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.ഇതിനെതിരെ ഇത് ആദ്യമായാണ് ഡിസ് ലൈക്ക് പ്രചാരണം നടക്കുന്നത്.
Discussion about this post