‘സൂഫിയും സുജാതയും’ എന്ന ചിത്രത്തില്‍ ‘സൂഫി’യായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ദേവ് മോഹന്‍. ഇപ്പോഴിതാ തന്റെ പ്രണയിനെ പരിചയപ്പെടുത്തി താരം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘നീ എന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവര്‍ഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.3ഒരു ജീവിതവും തന്ന്. നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്.എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങള്‍.എന്നും നിന്നോട് ചേര്‍ന്നിങ്ങനെ നില്ക്കാന് എന്നെ അനുവദിക്കൂ. നിന്റെ സന്തോഷങ്ങളില്‍ കൂടെനിന്ന് ആനന്ദിക്കാന്‍.നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാന്‍.. പ്രിയപ്പെട്ടവരുടെ ആശീര്‍വാദത്താല്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മള്. ചുറ്റുമുള്ളവര്‍ നമുക്കേകട്ടെ സ്നേഹവും കരുതലും’ എന്നാണ് പ്രണയിനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് താരം കുറിച്ചത്.
Discussion about this post