സ്വന്തം ശരീരത്തിലും മറ്റും ശ്രദ്ധിക്കുന്ന കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, മലയാള സിനിമാ താരങ്ങളും പിന്നിലല്ല. അത്തരത്തില്‍ ബോഡി ബില്‍ഡിംഗില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് യുവതാരമായ ടൊവീനോ തോമസ്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.
‘എന്റെ പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ….ആര്‍ക്കാണെലും അസൂയ ഉണ്ടാകും….ഫ്രിഡ്ജില്‍ കേറ്റണോ?അഞ്ചാം പാതിരാ.JPG’, എന്ന് കുറിച്ചുകൊണ്ടാണ് അജു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം ടൊവിനോയുടെ ചിത്രത്തിന് മീതെ തന്റെ മുഖം എഡിറ്റ് ചെയത് വച്ച ചിത്രവും അജു പങ്കുവച്ചിട്ടുണ്ട്.
അച്ഛനൊപ്പം ജിമ്മില്‍ നിന്ന് പകര്‍ത്തിയ ഒരു ചിത്രം ടൊവീനോ കഴിഞ്ഞ ദിവസം പങ്കുവച്ചതും വൈറലായിരുന്നു. സ്വന്തമായി ജിമ്മുള്ള ടൊവിനോ ലോക്ക്ഡൗണ്‍ സമയങ്ങളില്‍ വര്‍ക്കൗട്ട് വീഡിയോയുമായി സജീവമായിരുന്നു. ജിമ്മില്‍ നിന്നും പരിശീലനം നടത്തുന്ന വീഡിയോ ഇതിനു മുമ്പും താരം പങ്കുവച്ചിട്ടുണ്ട്.
Discussion about this post