തിരുവനന്തപുരം: അനില്‍ നമ്പ്യര്‍ സ്വയം ഒഴിവായതല്ല, ചാനലില്‍ നിന്നും ഒഴിവാക്കിയതാണെന്ന് ജനം ടി വി എം.ഡി വിശ്വരൂപന്. സ്വര്‍ണ്ണ കള്ള കടത്ത് കേസില്‍ കുറ്റാരോപിത സ്ഥാനത്ത് നില്ക്കുന്നതിനാല് ജനം ടി.വിയുടെ എല്ലാ ചുമതയില്‍ നിന്നും കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരേ മാറ്റി എന്നും വിശ്വ രൂപന്‍ അറിയിച്ചു.
അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ മുതല്‍ മുടക്ക്കാരനല്ല. 5000ത്തോളം ഷേര്‍ ഉടമകളില്‍ അനില്‍ നമ്പ്യാര്‍ ഇല്ല. ജനം ടിവിയുടെ 300ഓളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് അനില്‍ നമ്പ്യാര്‍. കുറ്റാരോപിത സ്ഥനത്ത് നിന്നും മാറാതെ അനില്‍ നമ്പ്യാര്‍ ഇനി ജനം ടിവിയില്‍ തിരിച്ച് വരികയില്ലെന്നും കുറ്റത്തില്‍ നിന്നും ഒഴിവായാല്‍ തിരികെ വരാമെന്നും വിശ്വരൂപന് പറഞ്ഞു.
അതേസമയം, അനില്‍ നമ്പ്യാര്‍ അറിയിച്ചത് ജനം ടിവിയില്‍ നിന്നും സ്വയം ഒഴിവായി എന്നാണ്. അധികം വൈകാതെ സത്യം പുറത്തു വരുമെന്നും അതു വരെ ജനം ടിവിയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അനില്‍ നമ്പ്യാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഔദ്യോഗിക അറിയിപ്പില്‍ അനില്‍ നമ്പ്യാരേ ജനം ടി.വി ഒഴിവാക്കുകയായിരുന്നു എന്ന് വന്നതോടെ സ്വയം മാറി നിന്നു എന്ന ഹീറോ നിലപാട് അനില്‍ നമ്പ്യാര്‍ക്ക് നഷ്ടമായി. സ്വര്‍ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. മൊഴിയില്‍ വ്യക്തതയില്ലെന്നും മൊഴി വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കുറ്റമേല്‍ക്കാന്‍ സരിതിനോട് പറയണമെന്ന് അനില്‍ നമ്പ്യാര്‍ ഉപദേശിച്ചതായി സ്വപ്നയുടെ മൊഴിയുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അനില്‍ സ്വര്‍ണക്കടത്ത് പിടികൂടിയ ദിവസം സ്വപ്ന യുമായി സംസാരിച്ചിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. വിദേശത്തുള്ള ഒരു കേസിന്റെ പേരില്‍ അനിലിന് യാത്രാ വിലക്കുണ്ടായിരുന്നു. സ്വപ്ന സുരേഷ് ഇടപെട്ട് ഈ യാത്രാവിലക്ക് നീക്കി നല്‍കിയെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.
Discussion about this post