കൊച്ചി: പ്രവാസി മലയാളികളുടെ ഏറെ നാളായിട്ടുള്ള ആവശ്യമായ നേരിട്ടുള്ള യൂറോപ്യന്‍ സര്‍വീസിന് തുടക്കമായി. ലണ്ടനില്‍ നിന്ന് നേരിട്ടുള്ള ആദ്യ യാത്രാവിമാനം കൊച്ചിയില്‍ എത്തി. ജലാഭിവാദ്യം നല്‍കിയാണ് കൊച്ചി വിമാനത്താവളം ആദ്യ വിമാനത്തെ വരവേറ്റത്. എ ഐ 1186 വിമാനം 130 യാത്രക്കാരുമായാണ് എത്തിയത്.
അതേസമയം യൂറോപ്യന്‍ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം സര്‍വീസുകള്‍ക്ക് ലാന്‍ഡിങ് ഫീ ഒഴിവാക്കുകയാണെന്നാണ് സിയാല്‍ അറിയിച്ചത്. ഒരു വര്‍ഷത്തേക്ക് യൂറോപ്പില്‍ നിന്ന് നേരിട്ട് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ലാന്‍ഡിംഗ് ഫീ ഒഴിവാക്കാനാണ് സിയാലിന്റെ തീരുമാനം.
ഇത്തരത്തില്‍ ലാന്‍ഡിങ് ചാര്‍ജില്‍ ഇളവ് കിട്ടുന്നതോടെ കൂടുതല്‍ വിമാന കമ്പനികള്‍ യൂറോപ്പിലേയ്ക്ക് നേരിട്ട് യാത്രാസൗകര്യം ഒരുക്കുമെന്നാണ് പ്രതീക്ഷ. അതുപോലെ തന്നെ ടിക്കറ്റ് ചാര്‍ജ് കുറയാനും സാധ്യതയുണ്ട്. അതേസമയം വന്ദേഭാരത് മിഷന്റെ ഭാഗമായി സെപ്റ്റംബര്‍ 27 വരെയുള്ള ലണ്ടന്‍-കൊച്ചി-ലണ്ടന്‍ സര്‍വീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ സര്‍വീസ്. രണ്ട് വിമാന സര്‍വീസുകളും തിരികെ യാത്രക്കാരുമായി അന്നേ ദിവസം തന്നെ മടങ്ങും. എയര്‍ ഇന്ത്യ ലണ്ടനില്‍ നിന്ന് മുംബൈ വഴി കൊച്ചിയിലേയ്ക്ക് തുടര്‍ച്ചയായി സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Discussion about this post