നേമം: കോവിഡ് ഡ്യൂട്ടിക്ക് പോയ പോലീസുകാരന്റെ വീട്ടില്‍ മോഷണം. 12.5 പവനും 13,000 രൂപയും മോഷ്ടാക്കള്‍ കവര്ന്നുകവര്ന്നു. വിജിലന്‍സിലെ പൊലീസ് ഉദ്യോഗസ്ഥന് ഊക്കോട് ജംക്ഷന് സമീപം ഉദയദീപത്തില്‍ വി.ആര്. ഗോപന്റെ വീട്ടിലാണ് മോഷണം നടന്നത്.
ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിയായതിനാല്‍ ഗോപന് ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയിട്ടാണ് ജോലിക്ക് പോയത്. കോവിഡ് ഡ്യൂട്ടിയായതിനാല്‍ മാതാപിതാക്കളെയും സഹോദരിയുടെ വീട്ടില്‍ ആക്കിയിരിക്കുകയാണ്.
വീട് നന്നായി അടച്ചുപൂട്ടിയ ശേഷമാണ് ഗോപന് ഡ്യൂട്ടിക്ക് പോയത്. ഡ്യൂട്ടി കഴിഞ്ഞ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറികളും അലമാരകളും തകര്‍ത്തിട്ടുണ്ട്.
വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. പല സ്ഥലത്തായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. തുടര്‍ന്ന് നേമം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
Discussion about this post