പൊതുപ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കരയ്ക്ക് നേരെ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി അശ്ലീല മെസേജുകളും കോളുകളും. ശ്രീജ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ടെലഗ്രാം ഗ്രൂപ്പില്‍ ഇവരുടെ നമ്പര്‍ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉപയോഗിച്ചുവെന്നാണ് ശ്രീജ പറയുന്നത്. ഇതുവരെ 128 ഓളം പേരെ ഇതിനകം ബ്ലോക്ക് ചെയ്തെന്നാണ് ശ്രീജ കുറിക്കുന്നത്. കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടതിനാല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു.
അശ്ലീല മെസേജ് അയച്ചവരുടെ സ്ക്രീന്‍ ഷോട്ടും ഇവര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. നേരത്തെ സമാനമായി സംഘപരിവാറില്‍ നിന്നും തനിക്കെതിരെ നീക്കം നടന്നിരുന്നെങ്കിലും ഇത്തവണ വിഷയത്തില്‍ സംഘപരിവാറിനെ മാത്രമല്ല ,കോണ്‍ഗ്രസുകാരെയും സംശയിക്കുന്നുണ്ടെന്നും അവരുടെ പേരു വിവരങ്ങളും ഇവരെ സംശയിക്കാനുള്ള കാരണവും പോലീസിനു കൈമാറിയിട്ടുണ്ടെന്നും ശ്രീജ നെയ്യാറ്റിന്‍കര വ്യക്തമാക്കി.
Discussion about this post