മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 120 പോലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 13716 ആയി ഉയര്‍ന്നു. ഒരു മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 139 പോലീസുകാരാണ് വൈറസ് ബാധമൂലം മഹാരാഷ്ട്രയില്‍ മരിച്ചത്.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,441 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,82,383 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 991 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 258 പേരാണ് മരിച്ചത്. മുംബൈയില്‍ മാത്രം 34 പേരാണ് മരിച്ചത്. 3.26 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക്.
120 more police personnel found #COVID19 positive & one died in the last 24 hours in Maharashtra. Total number of Corona positive police personnel in Maharashtra reaches 13,716 including 2,528 active cases, 11,049 recoveries & 139 deaths till date: Maharashtra Police pic.twitter.com/8P0qf3SfZj
— ANI (@ANI) August 24, 2020
Discussion about this post