തിരുവനന്തപുരം: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അടച്ച പദ്മനാഭ സ്വാമി ക്ഷേത്രവും തുറക്കുന്നു. ബുധനാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. തലേ ദിവസം മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടാകുക എന്ന് അധികൃതര്‍ അറിയിച്ചു.
രാവിലെ 8 -30 മുതല്‍ 11.15 വരെയും വൈകിട്ട് 4 30 മുതല്‍ 6.15 വരെയുമാണ് പ്രവേശനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് മിനിറ്റ് കൊണ്ട് 35 പേര്‍ക്ക് ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങാവുന്ന വിധത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
Discussion about this post