സൂറത്ത്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കിയാണ് ജനം മുന്പോട്ട് പോവുന്നത്. ഇത്തവണ വിനായക ചതുര്‍ത്ഥി ആഘോഷങ്ങളിലും പരിമിതികള്‍ വരുത്തിയാണ് ആഘോഷിച്ചത്. ഇപ്പോള്‍ പരിസ്ഥിതി സൗഹൃദ ഗണേശ പ്രതിമ നിര്‍മ്മിച്ചിരിക്കുകയാണ് ഗുജറാത്തിലെ സൂറത്തിലെ ആശുപത്രിയിലെ ഡോക്ടറായ അദിതി മിത്തല്‍.
Gujarat: Dr Aditi Mittal, a resident of Surat made Ganpati idol with dry fruits for #GaneshChaturthi.
She says, "I made this idol with dry fruits that have shell & it will be kept at a COVID hospital. After puja the dry fruits will be distributed among patients at the hospital" pic.twitter.com/AupCOURiuj
— ANI (@ANI) August 21, 2020
കൊവിഡ് രോഗികള്‍ക്ക് വേണ്ടി അവര്‍ ഡ്രൈ ഫ്രൂട്ട്സ് കൊണ്ടുള്ള പ്രതിമ നിര്‍മ്മിക്കുകയായിരുന്നു. കൊവിഡ് രോഗികള്‍ക്ക് ഈ പഴങ്ങള്‍ പ്രസാദമായി നല്‍കാനാണ് തീരുമാനമെന്നും ഡോക്ടര്‍ അറിയിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നവയാണ് ഈ പഴങ്ങള്‍. അതിനാലാണ് ഇത്തരത്തിലുള്ള പഴങ്ങള്‍ കൊണ്ട് പ്രതിമ നിര്‍മ്മിച്ചതും.
Made Eco-friendly Ganesha with 511 dry fruits will be kept at covid hospital 'Atal Samvedna' of surat for 10 days and will later be distributed as 'prasad' in the form of 'VIGHNAHARTA' blessings for happy and healthy life.These dry fruits will also add up the immunity. pic.twitter.com/BicAk9nz3W
— Dr.Aditi Mittal (@artistaditi) August 22, 2020
511 പഴങ്ങളാണ് പ്രതിമനിര്മ്മാണത്തിനായി ഉപയോഗിച്ചത്. പത്ത് ദിവസം പ്രതിമ കൊവിഡ് ആശുപത്രിയില്‍ സൂക്ഷിച്ചതിന് ശേഷമായിരിക്കും പ്രസാദമായി നല്‍കുക. ഡോ അദിതി വ്യക്തമാക്കി. ഇന്ന് മുതല്‍ പത്ത് ദിവസത്തേയ്ക്കാണ് വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. പരിസ്ഥിതി സൗഹൃദപരമായി വിനായക ചതുര്‍ത്ഥി ആഘോഷിക്കാനാണ് എല്ലാവരുടെയും ആഹ്വാനം.
Discussion about this post