കോഴിക്കോട്: മീഡിയ വണ്‍ ചാനല്‍ ജമാ അത്ത് ഇസ്ളാമിയുടെതും സുഡാപ്പികളുടേതുമാണെന്ന് കടുത്ത വിമര്‍ശനം ഉന്നയിച്ച് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ച ബഹിഷ്കരിച്ചതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെയാണ് ശ്രീജിത്ത് പണിക്കര്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചക്ക് ശ്രീജിത്ത് പണിക്കരെ വിളിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് അര മണിക്കൂര്‍ മുമ്പാണ് ശ്രീജിത്ത് പണിക്കറെ പാനലില്‍ നിന്നും ഒഴിവാക്കിയതായി മീഡിയ വണ്‍ ചാനല്‍ അറിയിച്ചത്. വലത് നിരീക്ഷകന് എന്ന വിശേഷണത്തോടെയേ ശ്രീജിത്ത് പണിക്കരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കൂ എന്ന് മീഡിയ വണ്‍ പറഞ്ഞു.
ഇത് മാനേജ്മെന്റിന്റെ തീരുമാനം ആണെന്നായിരുന്നു മീഡിയ വണ്‍ അധികൃതര്‍ ശ്രീജിത്ത് പണിക്കരെ അറിയിച്ചത്. എന്നാല്‍ മീഡിയ വണ്ണിന്റെ നിലപാട് അംഗീകരിക്കില്ലെന്നാണ് ശ്രീജിത്ത് പറഞ്ഞത്. ഇതോടെയാണ് ചര്‍ച്ചയില്‍ നിന്നും ശ്രീജിത്ത് ഒഴിവായത്.
ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് ലൈവിലൂടെ മീഡിയ വണിനെതിരെ ശ്രീജിത്ത് പണിക്കര്‍ ശബ്ദമുയര്‍ത്തിയത്. എന്ത് ഭക്ഷണം കഴിക്കണം കഴിക്കരുത് എന്നൊക്കെ അടിച്ചേല്പിക്കരുത് എന്ന് ബീഫ് വിവാദത്തില്‍ വലിയ വീര വാദം ഇളക്കിയ ചാനലും അതിന്റെ ആളുകളുമാണ് ഒരാളുടെ രാഷ്ട്രീയം ഏതെന്ന് തീരുമാനിക്കുന്നതും അടിചേല്പിക്കുന്നതുമെന്നും ശ്രീജിത്ത് പറഞ്ഞു.
പരസ്യമായി മീഡിയ വണ്‍ സുഡാപ്പി ജമാ അത്ത് ചാനല്‍ എന്നും ചെയ്ത ചതിയാണെന്നും വിവരിച്ചുകൊണ്ടുള്ള 29 മിനുട്ടോളം ഉണ്ടായിരുന്ന ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് ലൈവ് 11500 പേരോളമാണ് കണ്ടത്. മീഡിയാ വണ്‍ ചാനലില്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നു ശ്രീജിത്തിന്റെ ലൈവ് വീഡിയോ.
ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയതിനു താന്‍ നല്കുന്ന വില തന്റെ ഒരു രോമത്തിന്റെത് മാത്രം ആണെന്നും പരസ്യമായി ലൈവില്‍ ശ്രീജിത്ത് ആഞ്ഞടിച്ചു. തന്റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് മീഡിയാ വണ്‍ ചാനല്‍ അല്ല . ഇന്ത്യാ രാജ്യത്ത് എന്റെ രാഷ്ട്രീയം ഞാന്‍ തന്നെ തീരുമാനിക്കുമെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.
വീഡിയോയ്ക്ക് താഴെ അലി അക്ബര്‍ കമന്റ് ചെയ്തു. മീഡിയാ വണ്‍ ഇനി ഇടത്തേക്ക് മുണ്ടുടുത്തും സുന്നത്ത് ചെയ്തും ചാനല്‍ ചര്‍ച്ചയില്‍ വരാന്‍ പറയും എന്നായിരുന്നു അലി അക്ബറുടെ പരിഹാസം.
Discussion about this post