മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം തെയ്യാല സ്വദേശി ഗണേശന് ആണ് മരിച്ചത്. 48 വയസായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു മരണം.
വൈറസ് ബാധമൂലം മലപ്പുറം ജില്ലയില്‍ മാത്രം ഇതുവരെ 13 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത് 0.24 ശതമാനമാണ് ജില്ലയിലെ മരണനിരക്ക്. ഇത് വരെ 5312 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 2354 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2941 പേര് രോഗമുക്തി നേടി.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാന ഇതുവരെ 169 പേരാണ് കൊവിഡ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 13 കൊവിഡ് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Discussion about this post