മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,493 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6,04,358 ആയി ഉയര്‍ന്നു. 228 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 20,265 ആയി ഉയര്‍ന്നു.
അതേസമയം കഴിഞ്ഞ ദിവസം 11,391 പേര് രോഗമുക്തി നേടിയത് ചെറിയൊരു ആശ്വാസം പകരുന്നുണ്ട്. ഇതുവരെ 4,28,514 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് 1,55,268 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കര്‍ണാടകയില്‍ 6317 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 7071 പേര് രോഗമുക്തി നേടി. 115 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,33,283 ആണ്. ഇതില്‍ 80,643 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,48,562 പേര് രോഗമുക്തി നേടി. 4,062 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചു.
തമിഴ്നാട്ടില്‍ പുതുതായി 5890 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 120 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 3,43,945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,83,937 പേര് രോഗമുക്തി നേടി. 54,122 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5,886 പേരാണ് വൈറസ് ബാധമൂലം തമിഴ്നാട്ടില്‍ മരിച്ചത്. ആന്ധ്രാപ്രദേശില്‍ പുതുതായി 6,780 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,866 പേര് രോഗമുക്തി നേടി. 82 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,96,609 ആണ്.
Discussion about this post