ചെന്നൈ: കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മടങ്ങി വരവിനായ് പ്രാര്‍ത്ഥനയോടെ ഉലകനായകന് കമലഹാസന്. ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും നിങ്ങളുടെ ശബ്ദം ഉച്ചത്തില്‍ പ്രതിധ്വനിക്കണമെന്നുമാണ് കമലഹാസന് ട്വിറ്ററില്‍ കുറിച്ചത്.
‘എന്റെ പ്രിയ സഹോദരാ, ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കുറേ വര്‍ഷങ്ങളായി, നിങ്ങള്‍ എന്റെ ശബ്ദമായി ജീവിച്ചു, ഞാന്‍ നിങ്ങളുടെ ശബ്ദത്തിന് ഒരു മുഖവുമായി. നിങ്ങളുടെ ശബ്ദം ഉച്ചത്തില്‍ പ്രതിധ്വനിക്കണം. തിരിച്ചുവരൂ. സഹോദരാ, ഉടന്‍ മടങ്ങിവരിക’ എന്നാണ് കമലഹാസന് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ മകന് എസ്പി ചരണ്‍ അറിയിച്ചത്. എസ്പിബിക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞത്. എസ്പിബിയെ ഐസിയുവില്‍നിന്ന് എക്സ്ക്ലൂസീവ് ഐസിയുവിലേക്ക് മാറ്റിയതായും ചരണ്‍ അറിയിച്ചു. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ലരീതിയില്‍ ശ്വാസം എടുക്കാന്‍ എസ്പിബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ വീഡിയോയില്‍ പറയുന്നു.
அன்பிற்கினிய அன்னைய்யா, உங்களுக்காக நாங்கள் காத்திருக்கிறோம்.
எனது குரலாக நீங்களும், உமது முகமாக நானும் பல ஆண்டுகள் வாழ்ந்திருக்கிறோம்.
உங்கள் குரல் இன்னும் ஒலித்திட வேண்டும். மீண்டும் வாருங்கள். தொரகா ரண்டி அன்னைய்யா 🙏— Kamal Haasan (@ikamalhaasan) August 16, 2020
Discussion about this post