ന്യൂഡല്‍ഹി: ശമ്പള വര്‍ധനവ് നല്‍കാത്തതിന്റെയും പരസ്യമായി മര്‍ദ്ദിച്ചതിന്റെയും പ്രതികാരമെന്നോണം ജോലിയില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിജയ് പ്രതാപ് ദീക്ഷിതാണ് 10 ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു. ശേഷം മറ്റൊരു കഥ പോലീസിനോട് പറഞ്ഞ് ധരിപ്പിക്കുകയും ചെയ്തു.
പണം മോഷണം പോയകാര്യം ഇയാള്‍ തന്നെയാണ് പോലീസില്‍ വിളിച്ചറിയിച്ചത്. ബാര പുള്ള ഫ്ളൈ ഓവറിനടുത്ത് വെച്ച് ചിലര്‍ പണം അപഹരിച്ചു എന്ന് ഓഗസ്റ്റ് 13നാണ് ദീക്ഷിത് പോലീസിനെ വിളിച്ചറിയിക്കുന്നത്. ഉച്ചയ്ക്ക് 1.30 ഓടെ തൊഴിലുടമ നിതിനില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ചെക്കും ശേഖരിച്ചുവെന്നും കമ്പനി മാനേജര്‍ രമേശ് ഭാട്ടിയയ്ക്ക് പണം കൈമാറിയെന്നും ദീക്ഷിത് പോലീസിനോട് പറഞ്ഞു. ചെക്ക് കൈമാറി കിട്ടിയ പണം ഫ്ളൈ ഓവറിനടുത്തുവെച്ച് ചിലര്‍ തട്ടിയെടുത്തെന്നാണ് ദീക്ഷിത് പോലീസിനോട് പറഞ്ഞത്.
ദീക്ഷിത് നല്കിയ പരാതി പ്രകാരം പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. അതേസമയം, ദീക്ഷിതിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്ന് പോലീസ് വീണ്ടും നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ തൊഴിലുടമയോട് പ്രതികാരം ചെയ്യാനാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. വളരെക്കാലമായി ജോലി ചെയ്യുകയാണെങ്കിലും ദീക്ഷിതിന് തൊഴിലുടമ ശമ്പളം കൂട്ടിനല്‍കിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
Discussion about this post