കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് ആകെ 100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്.
കോട്ടയം മുനിസിപ്പാലിറ്റിയില്‍ 19 പേര്‍ക്കും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 18 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. വിജയപുരം-7, അതിരമ്പുഴ-6, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, പാറത്തോട് -4 വീതം, ആര്‍പ്പൂക്കര, തലയാഴം, തൃക്കൊടിത്താനം- 3 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മറ്റു സ്ഥലങ്ങള്‍.
വിദേശത്തുനിന്നു വന്ന നാലു പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന നാലു പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 61 പേര് രോഗമുക്തരായി. നിലവില്‍ 623 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 2084 പേര്‍ക്ക് രോഗം ബാധിച്ചു. 1458 പേര് രോഗമുക്തരായി.
Discussion about this post