ആലപ്പുഴ: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് എംഎൽഎ ഷാനിമോൾ ഉസ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കാശ്മീരില്ലാത്ത ഇന്ത്യ. സംഭവം വിവാദമായതോടെ ചിത്രത്തിനെതിരെ പരാതി ഉയർന്നിരിക്കുകയാണ്. കാശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതിനെതിരെ സിപിഎമ്മും ബിജെപിയും അരൂർ, ചേർത്തല പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. കേരള പോലീസിന് നൽകിയ പരാതിക്ക് പുറമെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പരാതി നൽകിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചിരുന്നു. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോൾ ഉസ്മാന്റെ വിശദീകരണം.
Discussion about this post