മേലാറ്റൂര്‍: കാാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഓട്ടോ തൊഴിലാളിക്ക്. മേലാറ്റൂര്‍ എടയാറ്റൂരിലെ തോണിക്കര മുഹമ്മദി(മാനു)നെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് മുഹമ്മദിന് ലഭിക്കുക. ടിക്കറ്റ് മേലാറ്റൂര്‍ എസ്ബിഐ ശാഖയിലേല്‍പ്പിച്ചു.
മുഹമ്മദ് 15 വര്‍ഷമായി വാടക ക്വാര്‍ട്ടേഴ്സുകളില്‍ മാറി മാറി താമസിച്ചു വരുകയായിരുന്നു മുഹമ്മദ്. പ്രദേശ സ്ഥലവാസിയായ ടി.കെ. കുട്ടിമാന്‍ 3 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ഇവിടെ ലൈഫ്മിഷന് പദ്ധതിയില്‍ വീടിന് അപേക്ഷ നല്കി കാത്തിരിക്കുമ്പോഴാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
മുഹമ്മദിന്റെ മാതാപിതാക്കളും മറ്റൊരു വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. ഓട്ടോതൊഴിലാളിയായ മുഹമ്മദ് വേനല്‍ക്കാലത്ത് കിണര്‍ കുഴിക്കുന്ന ജോലിയും ചെയ്യാറുണ്ട്. അപ്രതീക്ഷിതമായി തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് മുഹമ്മദും കുടുംബവും ഇപ്പോള്‍.
ഈ പണം കൊണ്ട് മാതാപിതാക്കള്‍ക്കും തനിക്കുമായി രണ്ട് വീടുകള്‍ നിര്‍മിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മുഹമ്മദ് പറഞ്ഞു. ഭാര്യയും 4 മക്കളുമടങ്ങുന്നതാണ് മുഹമ്മദിന്റെ കുടുംബം.
Discussion about this post