ചെന്നൈ: പരിമിതികളെ മറികടന്ന് 25കാരിയായ പൂര്‍ണ്ണ സുന്ദരിക്ക് സര്‍വീസില്‍ നേടിയത് 286-ാം റാങ്കാണ്. ഇപ്പോള്‍ പൂര്‍ണ്ണയ്ക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. മധുര സ്വദേശിയായ പൂര്‍ണ്ണയ്ക്ക് കണ്ണിന് കാഴ്ചയില്ല. ഈ പരിമിതികളെ മറികടന്നാണ് പൂര്‍ണ്ണ റാങ്ക് തിളക്കത്തില്‍ നില്‍ക്കുന്നത്.
‘വായിച്ച് പഠിക്കുക എന്നത് അസാധ്യമായിരുന്ന പൂര്‍ണയ്ക്ക് കുടുംബവും സുഹൃത്തുക്കളും പഠിക്കാനുള്ളത് ഓഡിയോ ഫോര്‍മാറ്റിലാക്കി നല്‍കുകയായിരുന്നു. ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നത് അവസാനിപ്പിക്കരുത്’ പൂര്‍ണയെ അഭിനന്ദിച്ചുകൊണ്ട് കൈഫ് കുറിച്ചു. സ്റ്റഡി മെറ്റീരിയലുകള്‍ രാവും പകലുമില്ലാതെ ഓഡിയോ ഫോര്‍മാറ്റിലാക്കിയത് മാതാപിതാക്കളും സുഹൃത്തുക്കളുമാണെന്ന് പൂര്‍ണ പറയുന്നു.
നാലാമത്തെ ശ്രമത്തിലാണ് പൂര്‍ണ 286ാം റാങ്ക് നേടുന്നത്. തന്റെ വിജയം മാതാപിതാക്കള്‍ക്കാണ് സമര്‍പ്പിക്കുന്നതെന്നും അവര്‍ എന്നെ പിന്തുണയ്ക്കുന്നതില്‍ പിന്നോട്ട് പോയിരുന്നില്ലെന്ന് പൂര്‍ണ ഫലം വന്നതിന് പിന്നാലെ പ്രതികരിച്ചിരുന്നു.
25yr old visually impaired Purana Sunthari from TN beat the odds and cracked the UPSC exam. Since audio study material was hard to find, her parents and friends helped her in reading & converting books to audio so she could become an IAS officer. Never stop chasing your dreams. pic.twitter.com/3icQ6nPJPo
— Mohammad Kaif (@MohammadKaif) August 12, 2020
Discussion about this post