കൊല്ലം: കൊല്ലത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ നഴ്സിനെ കടന്നു പിടിക്കാന്‍ ശ്രമം. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് സംഭവം.
ചാത്തന്നൂര്‍ സ്വദേശി രതീഷ് (37) ആണ് പിടിയിലായത്. ചൊവാഴ്ച രാവിലെയായിരുന്നു സംഭവം. ഡ്യൂട്ടിക്ക് ശേഷം വിശ്രമമുറിയില്‍ കിടക്കുകയായിരുന്ന നഴ്സിനെ മുറിക്കുള്ളിലെത്തിയ രതീഷ് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഈസ്റ്റ് പോലീസ് നഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചികിത്സാകേന്ദ്രത്തിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post