മുംബൈ: കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി രംഗത്ത് എത്തിയ ബോളിവുഡ് താരമാണ് സോനു സൂദ്. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം വീട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു
ഇപ്പോഴിതാ ഫിലിപ്പീന്‍സില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ് താരം. ഓഗസ്റ്റ് 14ന് മനിലയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാനം എത്തുമെന്നാണ് സോനു ട്വിറ്ററിലൂടെ അറിയിച്ചത്. ‘നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിനൊപ്പം ചേരാന്‍ തയ്യാറെന്ന് കരുതുന്നു’ എന്നാണ് സോനു ട്വിറ്ററില്‍ കുറിച്ചത്. ഇത് രണ്ടാം തവണയാണ് ഫിലിപ്പീന്‍സില്‍ നിന്ന് ആളുകളെ ഇന്ത്യയിലെത്തിക്കാന്‍ സോനു വിമാന സൗകര്യം ഒരുക്കുന്നത്.
ഫിലിപ്പീന്‍സിന് പുറമെ കസാക്കിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള സംവിധാനവും താരം ഒരുക്കിയിട്ടുണ്ട്. ‘ബാഗുകള്‍ ഒരുക്കി വയ്ക്കൂ. നിങ്ങളുടെ കുടുംബത്തെ കാണാനുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോകുന്നു’ എന്നാണ് സോനു മറ്റൊരു ട്വീറ്റില്‍ കുറിച്ചത്.
Kazakhstan to India is happening.
Let's get you home.
Almaty Friends.. Pack your bags.
SG 9520 Almaty to Delhi,
14th August at 2:15pm is set.
The wait to meet your families is finally over. @flyspicejet
Start packing.
Jai hind🇮🇳— sonu sood (@SonuSood) August 12, 2020
Discussion about this post