ദുബായ്: മലയാളി യുവാവിനെ ദുബായിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി കണ്ണൂര്‍ സ്വദേശിയായ ഷാജി ആലത്തുംകണ്ടിയില്‍(40)ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേര ഗോള്‍ഡ് സൂഖില്‍ ജ്വല്ലറി വര്‍ക്ക്ഷോപ്പ് നടത്തിവരികയായിരുന്ന ഷാജി 13 വര്‍ഷമായി ദുബയായില്‍ തന്നെയുണ്ട്.
മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നെന്നും തുറക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നെന്നും ഷാജിയുടെ ബന്ധു പറയുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് ഷാജിയുടെ കുടുംബം. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post